തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. കാറില്‍ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതീക്ഷയെ കാറില്‍ നിന്ന് തള്ളിയിട്ട ശ്രമിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതീക്ഷയെ അര്‍ഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ നിലയിലാണ് റോഡരികില്‍ പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തില്‍ പരിക്കേറ്റതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് ഇവരെ തള്ളിയിടുകയായിരുന്നെന്ന വിവരം വ്യക്തമായത്.