പുല്പള്ളി: കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ.
ഷജ്ന അറിയിച്ചു. ഇരു കവാടങ്ങളിലുമായി ദിവസേന 1,150 പേര്‍ക്കാണ് പ്രവേശനം. 110 രൂപയാണ് പുതുക്കിയ പ്രവേശന നിരക്ക്.