MORE

    പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാനുള്ള എളുപ്പ വഴികള്‍ ഇതാ

    Date:

    കറിവേപ്പില, തക്കാളി, പച്ചമുളക് എന്നിങ്ങനെ തുടങ്ങിയ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി വിനാഗിരി ഒഴിച്ച്‌ വെച്ചിരിക്കുന്ന ലായനികളിലോ അല്ലെങ്കില്‍ വാളന്‍ പുളി പിഴിഞ്ഞ വെള്ളത്തിലോ മുക്കി വെക്കുന്നത് നല്ലതാണ്.

    ഇങ്ങനെ വെച്ചതിന് ശേഷം നന്നായി പച്ചക്കറികള്‍ കഴുകിയെടുക്കണം. ശേഷം നിങ്ങള്‍ക്ക് പാചകത്തിനായി ഉപയോഗിക്കാവുന്നതാണ്.

    ഇത്തരത്തിലുള്ള പച്ചക്കറികള്‍ക്ക് ഇഞ്ചി അരച്ച്‌ ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ കഴുകിയെടുക്കുന്നതും നല്ലതാണ്.

    ഇതല്ലെങ്കില്‍ ക്യാരറ്റ് അത് പോലെ തന്നെ മുരിങ്ങയ്ക്ക പോലുള്ള പച്ചക്കറികളിലെ വിഷാംശത്തെ നീക്കം ചെയ്യുന്നതിന് വേണ്ടി ഉപ്പ് വെള്ളത്തിനെ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ മഞ്ഞള്‍ വെള്ളം നല്ലൊരു പ്രകൃതി ദത്ത കീടനാശിനി തന്നെയാണ്.

    ഉപയോഗത്തിന് മുന്‍പ് പച്ചക്കറികളോ അല്ലെങ്കില്‍ പഴങ്ങളോ ഉപ്പ് വെള്ളം, മഞ്ഞള്‍ വെള്ളം, വിനാഗിരി വെളളത്തിലോ ഇട്ട് വെക്കാവുന്നതാണ്. ഇത്തരത്തില്‍ വെച്ചതാണെങ്കില്‍ കൂടി അത് പലയാവര്‍ത്തി കഴുകി തന്നെ വേണം ഉപയോഗിക്കേണ്ടത്.

    കാബേജ്, കോളിഫ്ലവര്‍ പോലെയുള്ള പച്ചക്കറികള്‍ ഇതളടര്‍ത്തി, അല്ലെങ്കില്‍ വേര്‍തിരിച്ച്‌ എടുത്ത്
    ചൂട് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ഇട്ട് അതില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. കാരണം അതിനുള്ളിലുള്ള കീടങ്ങള്‍ നശിക്കുന്നതിന് ഇതാവശ്യമാണ്.

    ഇത്തരത്തുലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് പച്ചക്കറിയിലടങ്ങിയിരിക്കുന്ന വിഷാംശത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. എന്നിരുന്നാല്‍ തന്നെയും മൊത്തമായുള്ള വിഷാംശത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നത് മനസ്സിലാക്കേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഏത് പച്ചക്കറിയായാലും പല വട്ടം കഴുകി തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....