MORE

    പെരുവണ്ണാമൂഴിയില്‍ സന്ദര്‍ശകര്‍ക്ക് ഹരംപകര്‍ന്ന് സോളാര്‍ ബോട്ടിലെ തടാക സവാരി

    Date:

    കു​റ്റ്യാ​ടി: ശ​ബ്ദ​മോ കു​ലു​ക്ക​മോ ഇ​ല്ലാ​തെ സോ​ളാ​ര്‍ ബോ​ട്ടി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ലെ ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഹ​ര​മാ​വു​ന്നു.

    10 ഉം 20 ​ഉം സീ​റ്റു​ക​ളു​ള്ള ര​ണ്ട് ജ​പ്പാ​ന്‍ നി​ര്‍​മി​ത ബോ​ട്ടു​ക​ളാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ര മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കും. ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​ര്‍, പ​മ്ബ്ഹൗ​സ്, ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു​ള്ള പ​ക്ഷി​ദ്വീ​പ്, ചെ​റി​യ കു​റെ ദ്വീ​പു​ക​ള്‍, സ്മൃ​തി​വ​നം, പ്ലാ​ന്റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്റെ 943 ഏ​ക്ക​ര്‍ റ​ബ​ര്‍ എ​സ്റ്റേ​റ്റ്, മീ​ന്‍ വ​ള​ര്‍​ത്തു കേ​ന്ദ്രം എ​ന്നി​വ കാ​ണാം. പെ​രു​വ​ണ്ണാ​മൂ​ഴി ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി പ​വ​ര്‍ ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ പു​ഴ​യി​ല്‍ തു​ര​ങ്കം നി​ര്‍​മി​ച്ച​തും കാ​ണാം. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ല്‍ സോ​ളാ​ര്‍ ബോ​ട്ട് ഇ​റ​ക്കി​യ​ത് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.

    പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ ഇ​വി​ടെ ശ​ബ്ദ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല ത​ടാ​ക​ത്തി​ല്‍ ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ ബോ​ട്ടു​ക​ള്‍ മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. സ്റ്റി​യ​റി​ങ്ങി​ല്ലാ​തെ സെ​ന്‍​സ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സോ​ളാ​ര്‍ ബോ​ട്ട് നി​യ​ന്ത്രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​ക്കാ​ര​ന്‍ ആ​ന്‍​റ​ണി​യാ​ണ് ഡ്രൈ​വ​ര്‍. കൂ​ടെ പാ​ട്ടും പ​റ​ച്ചി​ലു​മാ​യി ക​ലാ​കാ​ര​നും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​നു​മാ​യ സു​ഭാ​ഷ് പെ​രു​വ​ണ്ണാ​മൂ​ഴി​യു​മു​ണ്ട്. ബോ​ട്ടി​െന്‍റ എ​ന്‍​ജി​ന്‍ ജ​പ്പാ​ന്‍ നി​ര്‍​മി​ത​മാ​യ​തി​നാ​ല്‍ ത​ക​രാ​റ് പ​റ്റി​യാ​ല്‍ പാ​ര്‍​ട്സു​ക​ള്‍ കൊ​റി​യ​റാ​യി വ​രു​ത്ത​ണം. എ​ന്നാ​ല്‍ നാ​ലു മാ​സ​മാ​യി കു​ഴ​പ്പ​മി​ല്ലാ​തെ സ​ര്‍​വി​സ് ന​ട​ത്തു​ന്ന​താ​യി ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു.

    ച​ക്കി​ട്ട​പാ​റ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ബോ​ട്ട് സ​ര്‍​വി​സ് പാ​ട്ട​ത്തി​നെ​ടു​ത്ത​ത്. ഒ​രാ​ള്‍​ക്ക് 150 രൂ​പ​യാ​ണ് ചാ​ര്‍​ജെ​ങ്കി​ലും 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യും കൂ​ടി 177 രൂ​പ കൊ​ടു​ക്ക​ണം. ചാ​ര്‍​ജ് കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....