MORE

    ഷൈനും ശ്രീനാഥും ഹണിയും ഒരുമിക്കുന്ന ‘തേരി മേരി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

    Date:

    ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി – ഒരു ബീച്ച്‌ കഹാനി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

    ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്. കെ, സെമീര്‍ ചെമ്ബയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ വര്‍ക്കലയില്‍ ആരംഭിക്കും.

    ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തിരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു.

    ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തേരി മേരി.

    ലൈൻ പ്രൊഡ്യൂസര്‍ : എൻ. എം. ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :അലക്സ്‌ തോമസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ :ബിനു മുരളി, ക്യാമറ: ബിപിൻ ബാലകൃഷ്ണൻ, എഡിറ്റര്‍ :എം. എസ്. അയ്യപ്പൻ നായര്‍, ആര്‍ട്ട്‌ : സാബുറാം, കോസ്റ്റ്യൂം :വെങ്കിട് സുനില്‍, മേക്കപ്പ് :പ്രദീപ്‌ ഗോപാലകൃഷ്ണൻ, പി.ആര്‍.ഒ :മഞ്ജു ഗോപിനാഥ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....