MORE

    മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

    Date:

    തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു.

    ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി ചെറിയാന്‍ വ്യക്തമാക്കി. മാദ്ധ്യങ്ങള്‍ തന്റെ പ്രസംഗം മുഴുവന്‍ പ്രേക്ഷേപണം ചെയ‌്തില്ല എന്നതില്‍ പരാതിയുണ്ട്. രാജ്യത്തെ ഭരണഘടനയോടും ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടും അങ്ങേയറ്റം കൂറുപുലര്‍ത്തിയ വ്യക്തിയെന്ന നിലയില്‍ സംഭവിച്ച കാര്യങ്ങളില്‍ അതിയായ ദുഖമുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

    സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന അവയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന പ്രവര്‍ത്തിയായിരുന്നെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. കോടതിയില്‍ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ തീരുമാനമെടുത്തതായും വിവരമുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....