MORE

    സജി ചെറിയാനെ കുടുക്കിയത് പാര്‍ട്ടിയിലെ വിഭാഗീയത :  ആലപ്പുഴയിലെ നേതാവിന്റെ മന്ത്രിമോഹവും സജിയുടെ പതനത്തിന് പിന്നിലെന്ന് സൂചന: അന്വേഷണം തുടങ്ങി സിപിഐ(എം)

    Date:

    തിരുവനന്തപുരം : വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം സജിചെറിയാന്‍ രാജിവച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടിയിലെ തന്നെ ചിലരാണെന്ന രഹസ്യവിവരം സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ സിപിഐ(എം) വിഭാഗീയതയും ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ മന്ത്രി മോഹവുമാണ്  സജിചെറിയാന്റെ പതനത്തിന് പിന്നിലെന്ന വിവരമാണ് പുറത്തുവരുന്നത്.

    മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗവും മുന്‍ സംഘടന നേതാവുമായ കെ.പി. രാധാകൃഷ്ണന്റെ പ്രതിവാര ഓണ്‍ലൈന്‍  സംവാദത്തിന്റെ പ്രഭാഷകനായാണ്  സജിചെറിയാന്‍ ചടങ്ങില്‍ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി ഉദയഭാനു, എം.എല്‍.എ മാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണന്‍ തുടങ്ങിയവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി പരിപാടി  ആയതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകര്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേരില്‍ പ്രോഗ്രാം ലൈവായി  പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസംഗത്തിലെ അപകടം മുന്‍മന്ത്രിയും സീനിയര്‍ എം.എല്‍.എ യുമായ മാത്യു ടി. തോമസ് തിരിച്ചറിഞ്ഞിരുന്നു. ചടങ്ങ് തീര്‍ന്നയുടന്‍ സംഘാടകരോടും പിറ്റേന്ന് നിയമസഭയിലെ സുഹൃത്തുക്കളോടും ഇദ്ദേഹം ഈ വിഷയം സംസാരിച്ചു. ഇവിടെ നിന്നാണ് ആലപ്പുഴയിലെ മന്ത്രി മോഹമുള്ള നേതാവ് ഈ വിവരം അറിയുന്നത്.  പിന്നീട് തിരുവല്ലയിലെ ചില പ്രാദേശിക  നേതാക്കളെ ഉപയോഗിച്ച് മന്ത്രിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം  ബി.ജെ.പി ചാനലായ ജനം ടിവിയില്‍ എത്തിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടൊപ്പം തന്നെ പ്രമുഖ ചാനലുകളുടെ ഓഫീസിനും ഈ വിഷ്വലുകള്‍ എത്തിച്ചു നല്‍കി. കെ.പി രാധാകൃഷ്ണനോട് വിരോധം ഉള്ളവരും ആലപ്പുഴ ജില്ലയിലെ സജി ചെറിയാന്റെ ശത്രുക്കളും ചേര്‍ന്നാണ് പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന് കിട്ടിയതായാണ് സൂചന.  സജി ചെറിയാനെതിരെ തിരുവല്ല കോടതിയില്‍ കേസ് കൊടുത്തതിന് പിന്നിലും ഈ സംഘമാണെന്നാണ് വിവരം.

    മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുമെന്ന സൂചന ലഭിച്ചതോടെയാണ് തിരുവല്ല കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.  സ്വകാര്യ അന്യായം ഫയല്‍ ചെയ്തപ്പോള്‍ മൂന്ന് ദിവസത്തേക്ക്  മാറ്റി വെച്ച കോടതി വളരെ അപ്രതീക്ഷിതമായി ഇന്നലെ ഉച്ചക്ക് പെട്ടെന്നുതന്നെ കേസ് എടുത്തതിലും ചിലര്‍  ദുരൂഹത കാണുന്നുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സിപിഐ(എം) വിഭാഗീയതയാണ് മന്ത്രിയുടെ പുറത്താക്കലിന് കാരണമെന്ന പ്രാഥമിക സൂചന സിപിഐ(എം) നേതൃത്വത്തിന് ലഭിച്ചതോടെ സജീവ അന്വേഷണം നടത്തി വിവാദത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മന്ത്രിയുടെ രാജി സംബന്ധിച്ച കൂടുതല്‍ വിഭാഗീയത  ഈ ജില്ലകളില്‍ ആളിപടരുവാനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ സജിചെറിയാന് പകരം മന്ത്രിയെ നിയമിക്കുന്ന കാര്യം സിപിഐ(എം) പരിഗണിക്കുന്നില്ല. മാത്രമല്ല ഏതാനും  മാസങ്ങള്‍ക്കകം കേസുകള്‍ തീര്‍പ്പാക്കി സജിചെറിയാനെ തന്നെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കുവാനുളള  നടപടികള്‍ക്കാകും സിപിഐ(എം) നേതൃത്വം മുന്‍ഗണന നല്‍കുക എന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവെയ്ക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....