കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ്വണ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കല്‍ ഗെയിറ്റില്‍ വച്ചാണ് അപകടമുണ്ടായത്. അമ്മയുടെ കണ്മുന്നില് വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്.
സ്കൂള്‍ ബസിന്റെ സ്റ്റോപ്പിലേക്ക് അമ്മയോടൊപ്പം നന്ദിത കാറില്‍ എത്തുകയായിരുന്നു. അപ്പോളേക്കും റെയില്‍വേ ഗേറ്റ് അടച്ചിരുന്നു. ട്രാക്കിന് അപ്പുറമുള്ള സ്കൂള്‍ ബസില്‍ കയറാനായി കാറില്‍ നിന്നിറങ്ങി കുട്ടി ട്രാക്ക് മുറിച്ച് കടക്കവേയാണ് അപകടം. ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു