MORE

    ടി.വി ചാനലുകളിലെ ‘കങ്കാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു: ചീഫ് ജസ്റ്റിസ് എന്‍.വി രമണ

    Date:

    ന്യൂഡല്‍ഹി: ടി.വി ചാനലുകളിലേയും സമൂഹമാധ്യമങ്ങളിലെയും ‘കങ്കാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ.

    മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകളും തെറ്റായ വിവരങ്ങളും ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്.ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മാധ്യമ വിചാരണങ്ങള്‍ കേസിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഘടകമല്ല. അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടായ വിഷയങ്ങളില്‍ പോലും മാധ്യമങ്ങള്‍ ‘കങ്കാരു കോടതികള്‍’ നടത്തുന്നത് നമ്മള്‍ കാണുന്നു- ചീഫ് ജസ്റ്റിസ് പറഞ്ഞു.

    ജഡ്ജിമാര്‍ക്ക് എതിരായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇതിനെ ജഡ്ജിമാരുടെ ദൗര്‍ബല്യമായോ നിസ്സഹായവസ്ഥയായോ കണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    മാധ്യമങ്ങളോട് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് -സാമൂഹിക മാധ്യമങ്ങളോട് ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്ന് പറഞ്ഞ അദ്ദേഹം ഇലക്ട്രോണിക് മാധ്യമങ്ങള്‍ അവരുടെ ശബ്ദം ജനങ്ങളെ ബോധവല്‍ക്കരിക്കാനും രാജ്യത്തെ ഊര്‍ജസ്വലമാക്കാനും ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...