ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് മൂന്ന് ഷട്ടറുകള്‍ തുറന്നു. 30 സെന്റീമീറ്റര്‍ തുറന്ന് സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കാന്‍് താമസിച്ചു. ഒരു മണിയോടെയാണ് ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ്നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നത്.
റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്നാടിന്റെ നടപടി. രണ്ട് മണിക്കൂറിന് ശേഷം തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്നാണ് തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയേക്കും. അതേസമയം 6 ഷട്ടറുകള്‍ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.