തിരുവനന്തപുരം: ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരിച്ചത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.
ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു: മൂന്ന് വയസുകാരി മരിച്ചു
Date: