തിരുവനന്തപുരം: കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റില്‍ തളളിയതില്‍ പ്രതി എന്ന് സംശയിക്കുന്ന ആദം അലിയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദര്‍ശിച്ചു.കൊല നടത്തിയത് ആസൂത്രിതമാണെന്നാണ് പോലീസ് പറയുന്നത്.
കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് ഇന്നലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത വീട്ടില്‍ പണി ചെയ്തിരുന്ന അയല്‍സംസ്ഥാന തൊഴിലാളിയായ ആദം അലി ആണ് മനോരമയെ വകവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.