ബര്‍മിങ്ങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടി ഇന്ത്യ. അചന്ത ശരത് കമാല്‍- ശ്രീജ അകുല സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. മലേഷ്യയുടെ ചൂംഗ്- ലിന് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് സുവര്‍ണ നേട്ടം. സ്കോര്‍: 11-4, 9-11, 11-5, 11-6. 2022 ഗെയിംസില്‍ ഇന്ത്യയുടെ പതിനെട്ടാം സ്വര്‍ണമാണിത്.