MORE

    ദേശീയ അവാര്‍ഡ് കുടുംബത്തിന് സമര്‍പ്പിക്കുന്നു’; സൂര്യ

    Date:


    ദേശീയ അവാര്‍ഡ് കുടുംബത്തിനും മക്കള്‍ക്കും സമര്‍പ്പിക്കുന്നെന്ന് തമിഴ്‌നടന്‍ സൂര്യ. മികച്ച നടനുള്ള അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് സൂര്യയ്ക്കാണ്. സുധ കൊങ്കാറ സം വിധാനം ചെയ്ത ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അംഗീകാരം. ഇപ്പഴിതാ നേട്ടത്തില്‍ തന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സൂര്യ.

    മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും അവാര്‍ഡ് സമര്‍പ്പിക്കുന്നു. സ്‌നേഹത്തിനും ആശംസകള്‍ക്കും ഹൃദയംഗമായ നന്ദി അറിയിച്ചുകൊണ്ടാണ് സൂര്യയുടെ കുറിപ്പ് തുടങ്ങുന്നത്. ‘സൂരരൈ പോട്രി’ന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചത് വളരെ സന്തോഷമുണ്ടാക്കുന്നു. മഹാമാരിക്കാലത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിച്ചിരുന്നു. ദേശീയ അവാര്‍ഡ് നേട്ടത്തോടെ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.

    ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥ സിനിമയാക്കുന്നതില്‍ സംവിധായിക സുധ കൊങ്കര കാട്ടിയ കഠിനാദ്ധ്വാനത്തിന്രെ ഫലമാണ് അവാര്‍ഡ്. അപര്‍ണ ബാലമുരളി (മികച്ച നടി), ജി വി പ്രകാശ് കുമാര്‍ (പശ്ചാത്തല സംഗീതം), സുധ കൊങ്കരയും ശാലിനി ഉഷ നായരും (മികച്ച തിരക്കഥ) അടക്കമുള്ള ‘സൂരരൈ പോട്രുവിനായി അവാര്‍ഡ് നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു നമ്മുടെ സിനിമ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒപ്പം നിന്ന എല്ലാ പ്രതിഭകളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് എന്നത് 2ഡിക്ക് വലിയ അംഗീകാരമാണ്.

    എന്റെ അഭിനയത്തില്‍ വിശ്വാസമര്‍പ്പിച്ച് ആദ്യമായി സിനിമയില്‍ അവസരം നല്‍കയ വസന്ത് സായ്, മണിരത്‌നം എന്നിവരോട് നന്ദി അറിയിക്കുന്നു. തനിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് നേടിയ അജയ് ദേവ്ഗണിനും മറ്റ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഈ സിനിമ നിര്‍മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ പ്രേരിപ്പിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നെ എപ്പോഴും പിന്തുണച്ച അച്ഛന്‍, അമ്മ, കാര്‍ത്തി, ബൃന്ദ എന്നിവരോട് എന്റെ സ്‌നേഹം അറിയിക്കുന്നു. പുരസ്‌കാരം ഞാന്‍ എന്റെ മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ എഴുതി. ആരാധകര്‍ക്കും ഇന്ത്യ സര്‍ക്കാരിനും സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...