MORE

    5G ലേല നടപടികള്‍ ആരംഭിച്ചു

    Date:

    4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെര്‍ട്സ് റേഡിയോ തരംഗങ്ങളുടെ അവകാശം ആര്‍ക്ക് ലഭിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. 5G സ്‌പെക്ട്രത്തിനായുള്ള ലേല നടപടികള്‍ ഇന്ന് ആരംഭിച്ചു.

    ലേല നടപടികള്‍ വൈകുന്നേരം 6 മണി വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ നാല് കമ്പനികളും കോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസിന്റെ ഒരു യൂണിറ്റും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

    ലേലത്തെക്കുറിച്ച് 10 പ്രധാനപ്പെട്ട കാര്യങ്ങള്‍

    1. ലേലത്തില്‍ നിന്ന് 70,000 കോടി മുതല്‍ 1 ലക്ഷം കോടി വരെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിളികള്‍ കൂടുന്നത് അനുസരിച്ച് ലേലം ദിവസങ്ങള്‍ എടുക്കാം.
    2. 600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz എന്നീ ലോലെവല്‍ വേവുകള്‍, മിഡ് (3300 MHz), ഉയര്‍ന്ന (26 GHz) ഫ്രീക്വന്‍സി ബാന്‍ഡുകളിലുള്ള സ്‌പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്.
    3. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയാണ് ഏറ്റവും കൂടുതല്‍ പണം മുടക്കാന്‍ സാധ്യത എന്നാണ് സൂചന. തുടര്‍ന്ന് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവ വരും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ജിയോ 14,000 കോടി ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) നടത്തിയപ്പോള്‍ എതിരാളിയായ അദാനി ഗ്രൂപ്പ് അടുത്തിടെ 100 കോടി രൂപ നിക്ഷേപിച്ചിരുന്നു.
    4. ലേലത്തില്‍ ഒരു കമ്പനിക്ക് ലേലം വിളിക്കാന്‍ സാധ്യതയുള്ള സ്‌പെട്രത്തിന്റെ അളവിന്റെ പ്രതിഫലനമാണ് അവര്‍ കെട്ടിവയ്ക്കുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ്.
    5. ഇത്തവണ 5ജി ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികള്‍ ഇഎംഡി തുക ഇതുവരെ കെട്ടിവച്ചത് 21,800 കോടി രൂപയാണ്. മത്സരത്തില്‍ ഉണ്ടായിരുന്ന 2021 ലെ ലേലത്തില്‍ നിക്ഷേപിച്ച 13,475 കോടിയേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്.
    6. ജൂലൈ 18 ന് ടെലികോം മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ 14,000 കോടി രൂപയുടെ ഇഎംഡി സമര്‍പ്പിച്ചു. ഇത് സ്‌പെക്ട്രത്തിനായി മത്സരിക്കുന്ന നാല് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അദാനിയുടെ 100 കോടി ഇഎംഡി ഏറ്റവും കുറവാണ്. ഇതിലൂടെ അദാനി വളരെ ചെറിയ അളവ് സ്‌പെക്ട്രം മാത്രമേ വാങ്ങുകയുള്ളൂ എന്നാണ് സൂചന.
    7. അദാനിയുടെ എയര്‍പോര്‍ട്ടുകള്‍, പവര്‍, ഡാറ്റാ സെന്ററുകള്‍, മറ്റ് ബിസിനസുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് സൃഷ്ടിക്കാനാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് അദാനി ഈ മാസം ആദ്യം വ്യക്തമാക്കിയത്. അതായത് വാണിജ്യ അടിസ്ഥാനത്തില്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാന്‍ അദാനി ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നില്ല.
    8. ഭാരതി എയര്‍ടെല്‍ 5ഏ സ്‌പെക്ട്രത്തിലേക്ക് ലേലത്തില്‍ വലിയ വിളികള്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. 3.5GHz ബാന്‍ഡില്‍ 100MHz, 26GHz ബാന്‍ഡില്‍ 500MHz; ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ സര്‍ക്കിളുകളില്‍ 900MHz, 1800MHz ബാന്‍ഡുകളില്‍ നിന്നും ഇവര്‍ വിളി നടത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ട്.
    9. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് അവര്‍ സമര്‍പ്പിച്ച ഇഎംഡി തുകയുടെ 7-8 മടങ്ങ് വരെ മൂല്യമുള്ള 5ജി സ്‌പെക്ട്രം ലേലത്തില്‍ വിളിച്ചെടുക്കാം. എന്നാല്‍ ഈ വിളികള്‍ വിജയിക്കുന്നത് എതിരാളികളുടെ വിളിയും തന്ത്രങ്ങളും ആശ്രയിച്ചിരിക്കും.
    10. വര്‍ഷങ്ങളായി 5ഏ നെറ്റ്വര്‍ക്കുകള്‍ ഉള്ള ദക്ഷിണ കൊറിയയും ചൈനയും പോലുള്ള മറ്റ് രാജ്യങ്ങളുടെ അവസ്ഥയില്‍ രാജ്യത്തെ ടെലികോം രംഗം മാറ്റേണ്ടതിനാല്‍. ലേല തുക 20 തുല്യ തവണകളായി പണമടയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികളെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...