തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വീസ് വരുന്നത്. 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.