കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ മന്ത്രി എം വി ഗോവിന്ദന് സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 പേരാണ് മരിച്ചത്. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. .ഗതാഗതം താറുമാറായി. മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്. വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും.ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു