MORE

    ആദ്യത്തെ പിക്‌സല്‍ ടാബ്ലെറ്റുമായി ഗൂഗിള്‍ ; സവിശേഷതകള്‍ അറിയാം

    Date:

    ആദ്യത്തെ പിക്‌സല്‍ ടാബ്ലെറ്റ് ഐ/ഒ 2023 ഇവന്റില്‍ പുറത്തിറടക്കി ഗൂഗിള്‍. ഗൂഗിള്‍ പിക്സല്‍ ടാബ്ലെറ്റിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 ഡോളറാണ് വില (ഏകദേശം 40,000 രൂപ).

    60Hz റിഫ്രഷ് റേറ്റുള്ള, 2560×1600 (ഫുള്‍-എച്ച്‌ഡി+) റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് പിക്‌സല്‍ ടാബ്ലെറ്റിലുള്ളത്. തിരശ്ചീന ഓറിയന്റേഷനില്‍ മുന്‍വശത്ത് 8 മെഗാപിക്‌സലിന്റെ ക്യാമറയും ഉണ്ട്. ഇത് പല ടാബ്ലെറ്റ് ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഓപ്ഷനാണ്. ആപ്പിള്‍ ഐപാഡുകളിലെ പോര്‍ട്രെയിറ്റ് ഓറിയന്റേഷനിലുള്ള മുന്‍ ക്യാമറയില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.

    ടെന്‍സര്‍ ജി2 പ്രോസസറും 27Wh ബാറ്ററിയുമാണ് പിക്‌സല്‍ ടാബ്ലെറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററിക്ക് 12 മണിക്കൂര്‍ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. സെറാമിക് പോലെ ഫിനിഷുള്ള പിന്‍ പാനലില്‍ 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. എന്നാല്‍ എല്‍ഇഡി ഫ്‌ലാഷ് ഇല്ല. ക്വാഡ് സ്പീക്കര്‍ സിസ്റ്റം, മൂന്ന് മൈക്രോഫോണുകള്‍, യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ട്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, വൈ-ഫൈ 6 പിന്തുണ എന്നിവയാണ് ടാബ്ലെറ്റിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍.

    ടാബ്ലെറ്റുകളിലെ ഡിസ്പ്ലേ ഒരു പ്രധാന ഘടകമായതിനാല്‍ പിക്‌സല്‍ ടാബ്ലെറ്റില്‍ 11 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ടച്ച്‌ പിന്തുണയുണ്ട്. കൂടാതെ കണ്ടെന്റ് സൃഷ്ടിക്കുന്നതിനോ എഴുതുന്നതിനോ ഉപയോക്താക്കള്‍ക്ക് സ്‌റ്റൈലസും ഉപയോഗിക്കാം. ഗൂഗിളിന്റെ ടെന്‍സര്‍ ജി2 പ്രോസസറാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിക്‌സല്‍ ടാബ്ലെറ്റ് ഇന്ത്യയില്‍ വില്‍ക്കില്ല. യുഎസ്, കാനഡ, യുകെ, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പ്രീ-ബുക്കിങ് തുടങ്ങി. ജൂണ്‍ 20 മുതല്‍ വില്‍പന തുടങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....