MORE

    ടാറ്റയും ആപ്പിളും ഒന്നിക്കുന്നു ; ഐഫോണ്‍ 15 ഉം 15 പ്ലസും ഇന്ത്യയില്‍ നിര്‍മ്മിക്കും

    Date:

    ആപ്പിള്‍ ഐഫോണ്‍ 15 സീരീസിന്റെ മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ . ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

    നേരത്തെ, ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ലക്‌സ് ഷെയര്‍ തുടങ്ങിയ കമ്ബനികള്‍ ഇന്ത്യയില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യുന്നുണ്ട്.

    എന്നാല്‍ ഇപ്പോള്‍ ടാറ്റ ഗ്രൂപ്പും ഈ പട്ടികയില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന നാലാമത്തെ കമ്ബനിയായി ടാറ്റ ഗ്രൂപ്പ് മാറും.കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 14 സീരീസിനെ പോലെ നാലു വേരിയന്റുകളാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത് – ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ്.

    ഇവയില്‍ 15, 15 പ്ലസ് വേരിയന്റുകള്‍ നിര്‍മിച്ചു നല്‍കാനായിരിക്കും ടാറ്റയ്‌ക്ക് കരാര്‍ ലഭിക്കുക.രണ്ട് മോഡലുകളുടെയും 5 ശതമാനം മാത്രമേ ടാറ്റ നിര്‍മ്മിക്കൂ. പുതിയ ഐഫോണിന്റെ റെഗുലര്‍ വേരിയന്റിന്റെ 70 ശതമാനവും ഫോക്‌സ്‌കോണും സാധാരണ വേരിയന്റിന്റെ 25 ശതമാനം ലക്‌സ് ഷെയറും നിര്‍മ്മിക്കും.

    ഐഫോണ്‍ 15,15 പ്ലസ് മോഡലുകളാകും ആദ്യം നിര്‍മിക്കുക. ചൈന കേന്ദ്രീകരിച്ച്‌ ഇപ്പോള്‍ നടക്കുന്ന ഐഫോണ്‍ നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ടാറ്റയെ ഒപ്പം കൂട്ടാനുള്ള നീക്കമെന്നാണ് കരുതുന്നത്.

    ഐഫോണ്‍ 15 സീരീസ് നിര്‍മ്മിക്കാനായി ബെംഗളൂരുവിലെ വിസ്‌ട്രോണിന്റെ ഐഫോണ്‍ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഇതിനകം വാങ്ങിയിട്ടുണ്ട്.നിലവില്‍ ഐഫോണ്‍ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ജോലി ടാറ്റ നടത്തുന്നുണ്ട്.എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലാണ് ഐഫോണ്‍ സീരീസ് ലോഞ്ച് ചെയ്യുന്നത്. ഈ വര്‍ഷം, ഐഫോണ്‍ 15 ആപ്പിളിന് സെപ്റ്റംബറില്‍ അവതരിപ്പിക്കാനാകും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....