ആംസ്റ്റര്‍ഡാം: വനിതാ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു സമനില (11). ഇസബെല്ല പീറ്ററിന്റെ ഗോളില്‍ മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തപ്പോള്‍ 28ാം മിനിറ്റില്‍ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
തുടര്‍ന്ന് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിംഗില്‍ പിഴച്ചു. ഇന്ത്യന്‍ ഘോള്കീപ്പര് സവിതാ പുനിയയുടെ മികച്ച സേവുകളും മത്സരത്തില്‍ ഇന്ത്യയ്ക്കു നിര്‍ണായകമായി. നാളെ ചൈനയക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.