MORE

    വിജയവഴിയില്‍ ഇംഗ്ലണ്ട്

    Date:

    ബര്‍മിങ്ഹാം: വിജയവഴിയിലാണ് ഇംഗ്ലണ്ട്. തടയുക എളുപ്പമല്ല. ഇന്ത്യയെ രക്ഷിക്കാന്‍ പേസര്‍മാര്‍ അത്ഭുതകരമായി പന്തെറിയണം. അല്ലെങ്കില്‍ അവസാന ദിവസമായ ഇന്ന് തോരാത്ത മഴയുണ്ടാകണം. രണ്ടും സംഭവിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് ജയത്തോടെ പരമ്പര സമനിലയിലാക്കും. അഞ്ചാംക്രിക്കറ്റ് ടെസ്റ്റില്‍ ഒരു മുഴുവന്‍ ദിവസം ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 119 റണ്‍ മതി. ഇന്ത്യക്ക് ഏഴ് വിക്കറ്റെടുക്കണം. 378 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാംദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്ണെടുത്തു. സ്‌കോര്‍: ഇന്ത്യ 416, 245 ഇംഗ്ലണ്ട് 284, 3–259.

    ഏകദിനശൈലിയില്‍ പുറത്താവാതെ ബാറ്റ് വീശിയ ജോ റൂട്ടും (76) ജോണി ബെയര്‍സ്റ്റോയുമാണ് (72) ഇംഗ്ലണ്ടിനെ വിജയത്തിനരികെയെത്തിച്ചത്. ഇരുവരും നാലാംവിക്കറ്റില്‍ 150 റണ്ണടിച്ചു. ഓപ്പണര്‍മാരായ അലക്സ് ലീസും (56) സാക് ക്രോളിയും (46) മികച്ച തുടക്കമാണ് നല്‍കിയത്.
    മൂന്ന് റണ്ണിനിടെ മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യ തിരിച്ചുവന്നതാണ്. എന്നാല്‍, ജോ റൂട്ടും ബെയര്‍സ്റ്റോയും നിയന്ത്രണം ഏറ്റെടുത്തതോടെ കളി ഇന്ത്യയുടെ കൈയില്‍നിന്നും വഴുതി. ബുമ്രക്കാണ് രണ്ട് വിക്കറ്റ്. ലീസ് റണ്ണൗട്ടായി.

    നാലാംദിവസം മൂന്നിന് 125 റണ്ണുമായി രണ്ടാംഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് 120 റണ്ണെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ചേതേശ്വര്‍ പൂജാരയും (66) ഋഷഭ് പന്തുമാണ് (57) നയിച്ചത്. രവീന്ദ്ര ജഡേജ 23 റണ്ണെടുത്തു. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....