MORE

    സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’; ഡോക്യൂമെന്ററി പോസ്റ്റര്‍ വിവാദത്തില്‍, സംവിധായികയ്‌ക്കെതിരെ കേസ്‌

    Date:

    ഡല്‍ഹി: സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍. ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.

    തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി ഫ്‌ലാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

    പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കി. ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരിക്കുകയാണ്.

    അതേസമയം, പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് നല്‍കാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.

    ‘ടൊറന്റോയിലെ തെരുവുകളില്‍ ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്ടാഗ് ഇടാതെ, ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്ടാഗാണ് ഇടുകയെന്നും സംവിധായിക തമിഴില്‍ ട്വീറ്റ് ചെയ്തു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...