നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും. മാനസികനില വഷളായെന്ന് കാട്ടിയായിരുന്നു സുനിയെ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ആറു പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്, എത്തിയതു മുതല്‍ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. പള്‍സര്‍ സുനിയെ എന്തുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. എന്നാന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണം എന്താണെന്ന് അവര്‍ക്കും അറിയില്ല. സുനിയുടെ അസുഖമെന്താണെന്ന് വ്യക്തമാക്കാന്‍ മാനസികാരോഗ്യ കേന്ദ്ര അധികൃതരും തയ്യാറായിട്ടില്ല. അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നും വിവരമുണ്ട്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സുനിയെ എറണാകുളം സബ്ജയിലില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമാണെന്ന് കാണിച്ച് പള്‍സര്‍ സുനി സുപ്രീംകേടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയിരുന്നു. ജൂലൈ 13ന് കോടതി ഹര്‍ജി തള്ളി.