ജയ്പൂര്‍: പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്. രാജസ്ഥാനിലെ മുന്‍ എംഎല്‍എയും പ്രമുഖ ബിജെപി നേതാവുമായ ഗ്യാന്‍ ദേവ് അഹുജ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായി.
പെഹ്ലു ഖാനെയും റക്ബര്‍ ഖാനെയും കൊന്ന കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഈ രണ്ട് കൊലപാതകങ്ങളും ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതുവരെ അഞ്ച് പേരെ കൊന്നു. പശുവിനെ അറുക്കുന്നവരെ ഇനിയും കൊല്ലുമെന്നും അഹുജ പറയുന്നു.