തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14ന് നേരിട്ട് കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവന്‍കുട്ടിക്ക് പുറമെ ഇപി ജയരാജന്, കെടി ജലീല്‍ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവന് എന്നിവരാണ് മറ്റ് പ്രതികള്‍.
അതേ സമയം നിയമസഭാ കയ്യാങ്കളിക്കേസില്‍ കോര്തി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി,. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു