MORE

    കര്‍ക്കടക വാവുബലി; ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

    Date:

    തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കം. അപകട സാധ്യത കണക്കിലെടുത്ത് ശംഖുംമുഖം തീരപ്രദേശത്ത് ബലിതര്‍പ്പണം അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

    തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലിയോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ബലിതര്‍പ്പണം നടത്തുന്നതിന് പൊലീസ് വിപുലമായ സംവിധാനമൊരുക്കി. ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായെത്തുന്ന വാഹനങ്ങള്‍ ബി.എന്‍.വി സ്‌കൂള്‍, അര്‍ച്ചന ഹോട്ടലിനു എതിര്‍വശം, സമീപത്തുമുള്ള ഗ്രൗണ്ടുകള്‍, ബൈപാസിന്റെ ഇരുവശം എന്നിവിടങ്ങളില്‍ ഗതാഗത തടസ്സം കൂടാതെ പാര്‍ക്ക് ചെയ്യണം. കഴിവതും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കണം. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാകാതെ സൂക്ഷിക്കണം. അമ്പലത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സി.സി. ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 500ഓളം പെലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു.

    ബാലരാമപുരം, നെയ്യാറ്റിന്‍കര, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂരില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വാഴമുട്ടം വഴി തിരുവല്ലം ഭാഗത്തേക്ക് വരണം. തമ്പാനൂര്‍, ശംഖുംമുഖം, കഴക്കൂട്ടം, കിഴക്കേകോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ തിരുവല്ലം പാലം വഴി ടോള്‍ ഗേറ്റിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്യണം. വെള്ളായണി, കരുമം, കൈമനം വഴി വരുന്നവര്‍ ബി.എന്‍.വി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. തിരുവല്ലം ജങ്ഷന്‍ മുതല്‍ പാച്ചല്ലൂര്‍ വരെയും ക്ഷേത്രത്തിന് സമീപത്തുനിന്ന് അമ്ബലത്തറ വരെയും തിരുവല്ലം എല്‍.പി.എസ് റോഡില്‍ ബി.എന്‍.വി വരെയും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് നിര്‍ദേശിക്കുന്ന ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കമീഷണര്‍ അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....