പട്ന: ബിഹാറില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി നിതീഷ് കുമാര്‍. ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിടുന്നു. എന്‍ഡിഎ വിട്ടെത്തിയാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നല്‍കാമെന്ന് ആര്‍ജെഡി കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വിടാന്‍ യോഗത്തില്‍ ജെഡിയു ധാരണയായതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷം ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും.
അതേ സമയം ബിഹാറിലെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചെക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ജെഡിയു, ആര്‍ജെഡി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നിന്നും ബിജെപിയും നടത്തുന്നുണ്ട്.