പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു.ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. താന്‍ എന്‍ഡിഎ സംഖ്യം വിട്ടെന്നും എംഎല്‍മാരും എംപിമാരും ഇതിനോട് യോജിച്ചുവെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിഹാറിലെ ബിജെപിയുമായുളള ജെഡിയുവിന്റെ ദീര്ഘകാലസഖ്യമാണ് ഇതോടെ അവസാനിക്കുന്നത്
ബിഹാര്‍ നിയമസഭയില്‍ ആകെ 243 എംഎല്‍എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണ വേണം. 79 എംഎല്‍എമാര്‍ ഉള്ള ആര്‍ജെഡിയും 19 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നല്കി. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും.