ഡല്‍ഹി : നാവിക സേനയില്‍ അഗ്നിവീര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. joinindiannavy.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
2,800 ഒഴിവുകളാണ് നാവിക സേനയില്‍ ഉള്ളത്. ഇതില്‍ സ്ത്രീകള്‍ക്ക് മാത്രം 560 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 30,000 രൂപയാണ് അഗ്നിവീറിന് നാവിക സേനയില്‍ ലഭിക്കുന്ന ശമ്പളം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ കമ്ബ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.