കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി. അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണമാണ് ഹര്‍ജിയിലുള്ളത്. വിചാരണ കോടതിക്കെതിരായ ഈ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്കി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ കോടതിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കും.