ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. ലോക്സഭ എം പി മാരായ ടി എന്‍ പ്രതാപന് ,രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്പെഷന് പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്പീക്കര്‍, ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.
എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു; ഇനി പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍
Date: