MORE

    മണിയുടെ നാക്കിന് പാര്‍ട്ടി വിലക്ക് : രമക്കെതിരായ പ്രസ്താവന പിന്‍വലിച്ചത് പാര്‍ട്ടി ശാസനയില്‍

    Date:

    തിരുവനന്തപുരം : എം.എം. മണിയുടെ വിവാദ പ്രസ്താവനകള്‍ക്കും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും വിലക്കിടാന്‍ സിപിഐ(എം) തീരുമാനിച്ചു. നിയമസഭയില്‍ വിവാദമായ കെ.കെ. രമക്കെതിരായ പ്രസ്താവന പൊതുസമൂഹത്തിലും ഇടതുപക്ഷ ചിന്താഗതിക്കാരായ വനിതകള്‍ക്കിടയിലും അസംതൃപ്തി ഉണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എടുത്തത്. ഈ വിഷയത്തില്‍ നിയമസഭയിലെ വാക്കുകള്‍ നിയമസഭയില്‍ തന്നെ തിരുത്തണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കരുതലോടെ പ്രതികരിക്കണമെന്നും മന്ത്രിയോട് സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇന്ന് നിയമസഭയില്‍ രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു.സിപിഐ ദേശീയ സമിതി അംഗം ആനിരാജക്കെതിരെ നടത്തിയ പരാമര്‍ശവും അനവസരത്തില്‍ ആണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. സിപിഐ(എം)മായി നല്ല രീതിയില്‍ സഹകരിച്ചുപോകുന്ന സിപിഐ യെ എതിര്‍പക്ഷക്കാരാക്കുന്ന വാക്കുകളാണ് മണി ഉപയോഗിച്ചതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിക്കെതിരെ പരസ്യ നിലപാട് പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രതിഷേധം സിപിഐ(എം) നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നിന്ന് ഇടതുപക്ഷ നേതാക്കള്‍ വിട്ട് നില്‍ക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....