തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിതാഴെയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.
ജയരാജനെതിരേ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ജയരാജനെ കൂടാതെ, മുഖ്യമന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫ് അംഗത്തിനുമെതിരേ കേസെടുക്കാനും വലിയതുറ പോലീസിന് കോടതി നിര്‍ദേശം നല്കി. ഇവര്‍ ലെവല്‍ 2 കുറ്റകൃത്യമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.