ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 68 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 190 റണ്ണടിച്ചു. വിന്‍ഡീസിന്റെ മത്സരം 8122ല്‍ അവസാനിച്ചു.
അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിതിന്റെ (44 പന്തില്‍ 64) മികവിലാണ് ഇന്ത്യ വമ്പന്‍ സ്കോറിലേക്ക് പാഞ്ഞത്്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തികിന്റെ (19 പന്തില്‍ 41) പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി. രോഹിതിനൊപ്പം ഓപ്പണിങ്ങില്‍ സൂര്യകുമാര്‍ യാദവിനെയാണ് (24) ഇന്ത്യ പരീക്ഷിച്ചത്. ശ്രേയസ് അയ്യര്‍ റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ ഋഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (1), രവീന്ദ്ര ജഡേജ (16) എന്നിവരും നിരാശപ്പെടുത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും രോഹിത് പിടിച്ചുനിന്നു. രണ്ട് സിക്സറും ഏഴ് ഫോറും ആ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
കാര്‍ത്തികിന്റെ ഇന്നിങ്സില്‍ രണ്ട് സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെട്ടു. വിന്‍ഡീസ് ബാറ്റര്‍മാരില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ആര് അശ്വിന്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. രണ്ടാമത്തെ മത്സരം ആഗസ്ത് ഒന്നിനാണ്.