MORE

    22ാമത് കോമണ്‍ വെല്‍ത്ത് ഗെയിംസിന് ആരംഭം; ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും

    Date:

    ബര്‍മിങ്ഹാം: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്.

    ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27നായിരുന്നു ക്വീന്‍സ് ബാറ്റന്‍ ഗെയിംസ് വില്ലേജില്‍ തിരികെ എത്തിയത്.

    ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്‍മാറിയതിനാല്‍ ഒളിമ്ബ്യന്‍ പി.വി.സിന്ധുവും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത്. പ്രശസ്ത ബ്രിട്ടണ്‍ ഡ്രമ്മറായ അബ്രഹാം പാഡിയും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായികയും ഗാനരചയിതാവുമായ രഞ്ജന ഘട്ടക്കിന്റെയും പ്രകടനം നഗരത്തെ സംഗീത മയത്തിലാക്കി. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങും കലാപരിപാടികളും പ്രശസ്ത ക്രൈം നാടകമായ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ നിര്‍മ്മിച്ച ബ്രിട്ടീഷ് തിരക്കഥാകൃത്ത് സ്റ്റീവന്‍ നൈറ്റാണ് സംവിധാനം ചെയ്തത്.

    ഇന്ന് ഉച്ചക്ക് 1:30മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. 215 താരങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. 72 രാജ്യങ്ങളില്‍ നിന്നുള്ള 5000തിലധികം കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിന് ശേഷം ബ്രിട്ടണ്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്..

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...