ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പൗരവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി.ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഗുജറാത്ത് അഡീഷനല്‍ പ്രിന്‍സിപ്പല്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവ് പൂര്‍ണമായി തയാറായില്ലെന്ന് പറഞ്ഞാണ് ജാമ്യഹര്‍ജികളില്‍ വിധിപറയുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് നീട്ടിയത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ടീസ്റ്റ, ശ്രീകുമാര്‍ എന്നിവരെയും ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും അഹ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.