പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യ ക്രോസ്ഓവര്‍ എസ് യു വി ആയ സി3യുടെ വില പ്രഖ്യാപിച്ചു.
ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ അനാച്ഛാദനം ചെയ്യപ്പെട്ട കാറിന്റെ വില 5.70 ലക്ഷം രൂപയില്‍ ആരംഭിച്ച് 8.05 ലക്ഷം വരെ നീളുന്നു. സിട്രോണില്‍ നിന്നുള്ള C3 ക്രോസ്ഓവര്‍ എസ് യുവി 90 ശതമാനവും പ്രാദേശികവല്‍ക്കരിച്ചിരിക്കുന്നു.
10 നിറങ്ങളിലും മൂന്ന് പായ്ക്കുകളിലും 56 കസ്റ്റമൈസേഷന് ഓപ്ഷനുകളിലും ലഭ്യമാണ്. ലൈവ്, ഫീല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ആണ് പുത്തന്‍ സി3 എത്തുന്നത്. C5 എയര്‍ക്രോസ് ലക്ഷ്വറി എസ് യുവിക്ക് ശേഷം കമ്പനിയുടെ നിരയിലെ രണ്ടാമത്തെ മോഡലായാണ് C3 പുറത്തിറങ്ങുന്നത്.