ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കു ശേഷം വ്യക്തിവിവര സുരക്ഷാ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം പുതിയ ബില്‍ കൊണ്ടുവരും.
ബില്‍ പരിഗണിച്ച സംയുക്ത പാര്‍ലമെന്ററി സമിതി 81 ഭേദഗതികളും 12 ശുപാര്‍ശകളും മുന്നോട്ടുവച്ചിരുന്നു. ഇതു കണക്കിലെടുത്താണു ബില്‍ പിന്‍വലിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സമഗ്രമായ പുതിയ നിയമം വരുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിബന്ധനകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇളവു നല്കുന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയാണ് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എംപിമാര്‍ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു.