തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണയും നോട്ടീസ് അയച്ചത് തന്നെ അപമാനിക്കാനാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.
ഇ.ഡി നോട്ടീസ് ഇമെയില്‍ വഴി ലഭിച്ചു. നിയമ വിദഗ്ധരോട് സംസാരിച്ച് 11 ആം തീയതി ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ഇ ഡി നടപടി കോടതിയില്‍ ചലഞ്ച് ചെയ്യാനാകുമോ എന്ന് പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ മാസം 18ന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും തോമസ് ഐസക് എത്തിയില്ല.
കിഫ്ബിയിലേക്ക് വിദേശത്ത് നിന്ന് പണം സ്വീകരിച്ചതില്‍ നിയമലംഘനമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി നിലപാട്.