ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് നേടിയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും ഉള്‍പ്പെടെ പല താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നെറ്റ്ഫ്ലിക്സ് കരാറില്‍ നിന്ന് പിന്മാറിയെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്ററി. നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൌതം വസുദേവ് മേനോന് ആണ്.