MORE

    ബാഗിലെന്താണെന്ന ചോദ്യത്തിന് ബോംബെന്നു മറുപടി; യാത്രക്കാരന്‍ അറസ്റ്റില്‍

    Date:

    നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഗിലെന്താണെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ മുഷിഞ്ഞ് ബോംബെന്നു വെറുതെ മറുപടി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റു ചെയ്യപ്പെടുകയും യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേസംഭവം ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിമാനങ്ങളിലും വിമാനത്താവളങ്ങളിലും നടന്നിട്ടുണ്ട്. ഇതിനെപ്പറ്റിയുള്ള ഒരുഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഭാര്യയ്ക്കൊപ്പം എമിരേറ്റ്സ് വിമാനത്തില്‍ ഓസ്ട്രേലിയയ്ക്ക് പറക്കാന്‍ വന്ന അറുപത്തിമൂന്നുകാരനായ യാത്രക്കാരന്‍, ബാഗിലെന്താണെന്നുള്ള ആവര്‍ത്തിച്ച ചോദ്യത്തില്‍ കുപിതനായി ബോംബെന്നു വെറുതേ പറഞ്ഞതിന് യാത്രമുടങ്ങുകയും അറസ്റ്റിലാവുകയും ചെയ്ത വാര്‍ത്ത ഒട്ടുമേ അത്ഭുതമുണ്ടാക്കിയില്ല. വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള എത്രയോ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ആവര്‍ത്തിച്ചു പഴകിയ അതേസംഭവം.

    തമാശയായിട്ടാണെങ്കിലും അല്ലെങ്കിലും ബോംബ് എന്ന വാക്കു ഉച്ചരിച്ചു കഴിഞ്ഞാല്‍ വിമാനത്താവള ജീവനക്കാര്‍ക്കും സുരക്ഷയുടെ ചുമതലയുള്ളവര്‍ക്കും ഇതല്ലാതെ വേറെ മാര്‍ഗമൊന്നുമില്ലെന്ന്, ഇത്തരം എത്ര സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും യാത്രക്കാരില്‍ മിക്കവര്‍ക്കും മനസിലാവുകയുമില്ല.

    ബോംബ് എന്ന് പറയുന്നത് തമാശയായിട്ടാണെങ്കില്‍ കൂടി ശരിക്കും ഒരു ബോംബുണ്ടാകാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാവില്ലെന്നതാണ് ഈ പേടിക്കും പരിഭ്രമത്തിനും പരിശോധനയക്കും കാരണം.
    വെറുമൊരു വെറുംവാക്കു പറഞ്ഞതിന്റെ പേരില്‍ ലക്ഷങ്ങള്‍ നഷ്ടമാവുകയും മോളുടെ അടുത്തേക്കുള്ള യാത്ര മുടങ്ങുകയും അറസ്റ്റിലാവുകയും ചെയ്ത നെടുമ്പാശേരി യാത്രക്കാരന്‍ പണ്ടേ വായിക്കേണ്ടിയിരുന്ന ചില വാര്‍ത്തകള്‍-
    (മിക്ക സംഭവങ്ങളിലെയും കഥാപാത്രങ്ങളുടെയും പ്രായം നാല്പ്പതിനു മുകളിലാണെന്നതും ശ്രദ്ധിക്കുക).
    2014 ഡിംസബര്‍ 2.
    അറുപതുകാരനായ ഡോക്ടര്‍ മാനുവല്‍ അല്വാറഡോ മയാമി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യ്പ്പെടാനും 89,172 ഡോളര്‍ പിഴയടയ്ക്കാനും ഇടയാക്കിയത് ലഗേജില്‍ ചെറിയൊരു ബോംബുണ്ട് എന്ന തമാശ പറഞ്ഞതിനായിരുന്നു.
    2015 ഓഗസ്റ്റ് 5.
    ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിക്കു പറക്കാനെത്തിയ നാല്‍പ്പതുകാരനായ പ്രകാശ് ചൗധരി, സുരക്ഷാപരിശോധകളില്‍ മടുത്ത് പറഞ്ഞത്, കയ്യിലൊരു ബോംബുണ്ടെന്നായിരുന്നു. പിന്നെ പതിവുകാര്യങ്ങള്‍ തന്നെ. പരിശോധനകളും ചോദ്യം ചെയ്യലും കേസും യാത്രമുടങ്ങലും.
    2015 നവംബര്‍ 19.
    വാഴ്സയില്‍ നിന്ന് കെയ്റോയിലേക്ക് പോവുകയായിരുന്ന സ്മാള്‍ പ്ലാനറ്റ് വിമാനത്തിലെ പോളണ്ടുകാരനായ യാത്രക്കാരന്‍ (പ്രായം 67), പറക്കലിനിടയില്‍ എയര്‍ഹോസ്റ്റസിനോടു ചെന്നു പറഞ്ഞു- ദേ എന്റെ ബാഗിലൊരു ബോംബുണ്ട്. ്ലേശം കുടിച്ചിരുന്നുവെന്നും തമാശയായിരുന്നുവെന്നും പറഞ്ഞതൊന്നും കേള്‍ക്കാതെ വിമാനം ബള്‍ഗേറിയയില്‍ ഇറക്കി. എല്ലാം ലഗേജും പരിശോധിച്ചു. എല്ലാവരെയും ഇറക്കി. ഒടുവില്‍ പോളണ്ടുകാരനെക്കൂടാതെ വീണ്ടും പറന്നു.
    2016 ഫെബ്രുവരി 3.
    യാത്രക്കാരുടെ കൂട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുള്ളതിനാല്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇരട്ടിയാക്കിയ സുരക്ഷാപരിശോധനയില്‍ അരിശം പൂണ്ട ഒരു യാത്രക്കാരന്‍ യാത്രക്കാരന്‍ പറഞ്ഞത് കയ്യില്‍ ബോംബുണ്ടെന്നും വിമാനം പൊട്ടിത്തെറിപ്പിക്കുമെന്നുമാണ്. എല്ലാവരുടെയും ബാഗുകള്‍ പരിശോധിച്ചു, ജെറ്റ് എയര്‍വെയ്സിന്റെ വിമാനം മണിക്കൂറുകളോളം വൈകി. പ്രിയങ്ക അതിനിടയില്‍ വേറെ വിമാനത്തില്‍ ചെന്നൈയ്ക്ക് പറക്കുകയും ചെയ്തു.
    2017 ഒക്ടോബര്‍ 1.
    ഡല്‍ഹി വിമാനത്താവളത്തില്‍ മാതാപിതാക്കളും അനിയത്തിയുമായി ജെറ്റ് എയര്‍വെയ്സ് വിമാനം കയറാന്‍ വന്ന വനിത, ദേഹപരിശോധന നടത്തിയ സിഐഎസ്എഫ്കാരിയോട്, എന്റെ കയ്യില്‍ ബോംബൊന്നുമില്ലെന്നു പറഞ്ഞു. കുടുംബത്തിന്റെ യാത്ര മുടങ്ങി. പൊലീസ് കേസായി. ഫൈന് അടച്ചോ എന്നു വ്യക്തമല്ല.
    2021 ജനുവരി 26.
    ന്യൂസിലാന്‍ഡിലെ പമേഴ്സ്റ്റണ്‍ നോര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് വൈകുന്നേരം നാലിനുള്ള എയര്‍ന്യൂസിലാന്‍ഡ് വിമാനത്തില്‍ പോകാനെത്തിയ സ്റ്റുവാര്‍ട്ട് ജോര്‍ജ്, കുറേക്കൂടി നേരത്തേയുള്ള വിമാനം കിട്ടുമോ എന്ന് അന്വേഷിച്ചതായിരുന്നു കാര്യങ്ങളുടെ തുടക്കം. നോക്കട്ടേ, ചെക്കിന്‍ ചെയ്യാന്‍ ബാഗുവല്ലതുമുണ്ടോ എന്നു ചോദിച്ച ജീവനക്കാരനോട്, ഉണ്ടല്ലോ, ഉള്ളില്‍ ബോംബു വച്ചിട്ടുള്ള ആ ബാഗുകള്‍് എന്ന് സ്വന്തം ബാഗുകള്‍ ചൂണ്ടിക്കാണിച്ചതേ ജോര്‍ജിന് ഓര്‍മയുള്ളു. പിന്നെ പൊലീസായി, ബോംബ് സ്‌കാഡായി, പരിശോധനയായി, അറസ്റ്റായി ചോദ്യം ചെയ്യലായി. പിഴയും കിട്ടി. ജോര്‍ജിന്റെ പ്രായം 58
    2017 ഡിസംബര്‍ 16.
    തായ്വാനിലെ ടായുവാന്‍ വിമാനത്താവളത്തില്‍ നിന്ന് മക്കാവോയിലേക്കു പോകാനെത്തിയ അറുപതുകാരനായി ചെന്‍, എക്സ്ട്രാബാഗിന് കുടുതല്‍ കാശുവേണമെന്ന് ടൈഗര്‍ എയര്‍ ജീവനക്കാര്‍ പറഞ്ഞതുകേട്ട് അരിശപ്പെട്ടിരിക്കുമ്പോഴാണ്, ബാഗില്‍ കത്രിക, കത്തി തുടങ്ങിയ സാധനങ്ങളെന്തെങ്കിലുമുണ്ടോ എന്ന പതിവ ചോദ്യം. അതൊന്നുമല്ല, ബോംബുണ്ട് എന്ന മറുപടി. യാത്രമുടങ്ങി. അറസ്റ്റിലായി. 33,350 ഡോളര്‍ പിഴ ഒടുക്കേണ്ടിയും വന്നു.
    2019 ഫെബ്രുവരി 19.
    കാനഡയിലെ മോണ്‍ട്രിയോളില്‍ നിന്ന് എയര്‍കാനഡ വിമാനം കയറിയ നതാലിയ ഡോറോത്തി എന്ന അന്‍പത്തിമൂന്നുകാരിയോട്, ഓവര്‍ഹെഡ് ബിന്നില്‍ വച്ചിരിക്കുന്ന ബാഗില്‍ മുഴച്ചുകാണുന്നതെന്താണെന്ന് എയര്‍ഹോസ്റ്റസ് ചോദിച്ചു. അതോ, അതൊരു ബോംബ് എന്ന മറുപടി കൊടുത്ത നതാലിയ മാത്രമല്ല, മറ്റുയാത്രക്കാരെല്ലാവരും പുറത്തിറങ്ങേണ്ടി വന്നു. എല്ലാ ബാഗും പരിശോധിച്ചു. എല്ലാ യാത്രക്കാരെും പരിശോധിച്ചു. നതാലിയയെ ഒറ്റയ്ക്കാക്കി വിമാനം പിന്നെ പറന്നു പോവുകയും ചെയ്തു.
    2021 നവംബര്‍ 4.
    ഫിലിപ്പൈന്‍സിലെ തുഗേഗരോ വിമാനത്താവളത്തില്‍ സെബു പസിഫിക് വിമാനം കയറാനെത്തിയ അമേരിക്കക്കാരന്‍ ജോര്‍ജ് ആഡ്രിയന്‍, ചെക്കിന്‍ കൗണ്ടറിലെ എയര്‍ലൈന്‍ ജീവനക്കാരോട്, ബാഗില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞതിന് പിഴയൊടുക്കി. യാത്രമുടങ്ങുകയും ചെയ്തു.
    മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം തമാശക്കാരെ കൈകാര്യം ചെയ്യാന്‍ ഫിലിപ്പൈന്‍സിന് സ്വന്തമായി ഒരു നിയമവുമുണ്ട്.- ആന്റി ബോംബ് ജോക്ക് ലോ- 2017.

    ഒര്‍ജിനല്‍ പോസ്റ്റ്‌ ലിങ്ക്‌

    https://www.facebook.com/photo?fbid=10225358858905842&set=a.2016712224836

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...