തൊടുപുഴ: കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തൊടുപുഴ ഡിപ്പോയില്‍നിന്ന് ആദ്യ ഉല്ലാസയാത്ര 10ന് ആരംഭിക്കും.
നാടുകാണി പവിലിയന്, ഇടുക്കി ഡാം, കാല്‍വരിമൗണ്ട്, അഞ്ചുരുളി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
450 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെയും ബസ് പ്രേമികളുടെയും നിരന്തര അഭ്യര്‍ഥനമാനിച്ചാണ് തൊടുപുഴയില്‍നിന്ന് ഉല്ലാസയാത്ര ആരംഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചതു മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തിരക്ക് അനുസരിച്ച് കൂടുതല്‍ ബസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 8304889896, 9400262204.