MORE

    ‘അജ്ഞാത ഗായിക’യെ തേടി ഷഹബാസ്, ഒടുവില്‍ ആളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

    Date:

    വെള്ളം എന്ന ജയസൂര്യ ചിത്രത്തിലെ ഷഹബാസ് അമന്‍ ആലപിച്ച ആകാശമായവളെ എന്ന ഗാനം പാടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ ഗായികയുടെ പാട്ട് പങ്കുവച്ചെങ്കിലും ഇവരുടെ പോരോ മറ്റ് വിവരങ്ങളോ നല്‍കിയിട്ടില്ലെന്നും ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഷഹബാസ് അമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞുവയ്ക്കുന്നു. ഈ അജ്ഞാത ഗായികയാരെന്ന് അന്വേഷിച്ച് ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഈ പാട്ടും ഗായികയും വീണ്ടും വൈറലായിരിക്കുകയാണ്.

    ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളില്‍ ഗായികയുടെ വിവരങ്ങളും ഫേസ്ബുക്ക് പ്രൊഫൈലും ആളുകള്‍ കണ്ടെത്തി. വൈഗ എന്ന കലാകാരിയാണ് മനോഹരമായ ആ ഗാനം ആലപിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ വൈഗ ഈ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

    ഷഹബാസ് അമന്റെ കുറിപ്പ്…

    ഇങ്ങനെയൊരു കുട്ടി ‘ആകാശമായവളേ’ പാടുന്നത് ഏതോ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം പബ്ലിഷ് ചെയ്തതായി ശ്രദ്ധയില്‍ പെട്ടു! ‘ഈ പാവത്തിനു ഒരു വലിയ കയ്യടി കൊടുക്കൂ’ എന്ന മട്ടിലുള്ള ദൈന്യം നിറഞ്ഞ ക്യാപ്ഷനുകളോടെ പാടിയ ആളിന്റെ പേരുപോലും പരാമര്‍ശ്ശിക്കാത്ത അത്തരം ഇടനില ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ നിങ്ങളും നിരന്തരം ശ്രദ്ധിച്ച് കാണും! അത്തരത്തിലുള്ള ഒന്ന് ആരോ ടാഗ് ചെയ്തതിന്‍ ഫലമായി കണ്മുന്‍പിലെത്തിയപ്പോഴാണു ഈ കുട്ടിയുടെ ‘ആകാശമായവളേ’ ഹൃദയത്തില്‍ പെട്ടത്! മുത്ത് പോലെ പാടുന്നു! ‘ആകാശമായവളേ’ എന്ന ഗാനം( ആ അനുഭവമല്ല )മനുഷ്യരുടെ ഹൃദയത്തില്‍ തട്ടാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം.എങ്കിലും രണ്ട്മൂന്ന് പ്രത്യേക ഫീലിംഗ് സ്‌പോട്ടുകള്‍ അതിന്റെ ഈണത്തില്‍ തന്നെ ഒളിച്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്! അവിടെ ആത്മാശത്തോടെ തൊട്ടാല്‍ ആ ഭാഗം മാത്രമല്ല, ആ ഗാനം മുഴുവനായിത്തന്നെ പ്രകാശിക്കും! എന്നാല്‍ അവിടെ മ്യൂസിക്കലി മാത്രം പാടാന്‍ മുതിര്‍ന്നാല്‍ പുതുതായി പെയിന്റടിച്ച വീടു പോലെ ഒന്ന് തിളങ്ങും എന്ന് മാത്രം. പറയാന്‍ കാരണം,ഈ ചിത്രത്തില്‍ കാണുന്ന കുട്ടി പാടിയപ്പോള്‍ ‘ആകാശമായവളേ’ പ്രകാശിക്കുന്നുണ്ടായിരുന്നു!

    ജീവിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പേരും വിലാസവും മറച്ച് പിടിക്കുകയും അവളുടെ പാട്ട് മാത്രം ആളുകളുടെ മുന്നിലേക്ക് നീട്ടി വെച്ച് അതിനു ലൈക്കുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെക്കുറിച്ച് (എല്ലാവരുമല്ല) എന്ത് പറയാനാണു.ഒരു കണക്കില്‍ അറിഞ്ഞോ അറിയാതെയോ പകുതി ഗുണം അവരും ചെയ്യുന്നുണ്ട് എന്നത് ശരിയാണു! അത് കൊണ്ടും കൂടിയാണല്ലൊ ഇക്കാര്യം നമ്മുടെയെല്ലാം ശ്രദ്ധയില്‍ പെടുന്നത് .നന്ദി.പക്ഷേ അവരാല്‍ അവതരിപ്പിക്കപ്പെടുന്ന വ്യക്തിക്ക് തങ്ങളിലൂടെയല്ലാതെ മുഴുവനായും ഒരു ഗുണവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള രീതിയിലോ അല്ലെങ്കില്‍ സല്‍ഫലം വൈകിക്കുകയോ തടഞ്ഞ് വെക്കുകയോ ചെയ്കയാല്‍ ഫലത്തില്‍ ആ വ്യക്തിക്ക്(ഉപഭോക്താവായിരിക്കേണ്ടയാള്‍ക്ക്) ദോഷം കൂടി ആയേക്കാവുന്ന തരത്തിലുള്ളതോ ആയ ഒരു പ്രവൃത്തിയാണു ആള്‍ ആരാണെന്ന് മറ്റുള്ളവരെ അറിയാന്‍ ഒരു നിലക്കും സഹായിക്കാത്ത വിധത്തിലുള്ള അത്തരം അവതരണ രീതി എന്ന കാര്യം സൂചിപ്പിക്കാതെ വയ്യ.ഇത് ബോധപൂര്‍വ്വമല്ല എന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല.എന്നാലും ഇനി അഥവാ ശരിക്കും അറിവില്ലാതെത്തന്നെയാണെങ്കില്‍ തിരുത്തും എന്ന് പ്രത്യാശിക്കുന്നു!

    ഈ കുട്ടി പാടിയ ‘ ആകാശമായവളുടെ’ താഴെ കമന്റ് ബോക്‌സില്‍ ‘വൈഗച്ചേച്ചീ’ എന്ന് വൈകാരികമായി വിളിക്കുന്ന പലരെയും കണ്ടു! അപ്പോള്‍ ആ പേരില്‍ നമ്മള്‍ അങ്ങനെയൊരു ഗായികയെ എഫ് ബി യിലും ഇന്‍സ്റ്റയിലും സ്മ്യൂളിലും മറ്റും തിരഞ്ഞ് പോകുന്നു! പാട്ടുകളുണ്ട്.വീഡിയോകളുണ്ട്.പക്ഷേ ആളിലേക്കുള്ള കൃത്യമായ വിവരത്തിനു നോ രക്ഷ! തിരിച്ച് വീണ്ടും കമന്റ് ബോക്‌സിലേക്ക് വരുമ്പോള്‍ കാണാം ‘ഇവരെന്റെ അയല്‍വക്കത്തുള്ളതാണെന്ന്’ ഒരാള്‍ പറയുന്നു! അവിടെയുമില്ല പേരോ പ്രൊഫൈല്‍ മെന്‍ഷനോ! നമ്മള്‍ ആ പറഞ്ഞ വ്യക്തിയുടെ പ്രൊഫൈലില്‍ വരെ പോയി അയാളുടെ ഫ്രണ്ട് ലിസ്റ്റില്‍ അടക്കം ചെന്ന് ‘വൈഗ’എന്ന് ടൈപ്പ് ചെയ്ത് എങ്ങാനും ഇങ്ങനെയൊരു ഗായിക അതില്‍ ഉണ്ടോ എന്ന് നോക്കുന്നുണ്ട്! പക്ഷേ അവിടെയും ഇല്ല രക്ഷ. ഇങ്ങനെയൊക്കെ ചെയ്തതെന്തിനു എന്ന് ചോദിച്ചാല്‍ പാട്ട് കേട്ട് ഇഷ്ടം തോന്നിയിട്ട് എന്നതിനപ്പുറം ഒരുത്തരമില്ല! ഒരു കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.ആ കുട്ടിയുടെ പേരു പോലും പരാമര്‍ശ്ശിക്കാത്തവരുടെ പേജില്‍ നിന്ന് ആ വീഡിയോ സ്വന്തം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുന്ന പ്രശ്‌നമേ ഇല്ലെന്ന്! അങ്ങനെയിരിക്കുമ്പോള്‍ കൂട്ടുകാരിയായ ഗായിക രശ്മി സതീഷും വീഡിയോ വാട്‌സാപ്പില്‍ പങ്ക് വെച്ചതിന്‍ ശേഷം, ശ്രദ്ധിച്ചിരുന്നുവോ, സോള്‍ഫുള്‍ സിങ്ങിംഗ് അല്ലേ എന്ന് ചോദിക്കുന്നു! കൂടുതലൊന്നും അവള്‍ക്കും അറിയില്ല. ഏതായാലും ‘അജ്ഞാത ഗായിക’ (അത് ഒരു പൊളിറ്റിക്കല്‍ വേഡ് ആണു) ഒരിക്കല്‍ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല എന്ന് , ഞങ്ങള്‍ രണ്ട് വഴിക്ക് പ്രത്യാശയോടെ പിരിയുന്നു…

    പ്രിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളേ..പാട്ടുകളാവട്ടെ മറ്റെന്തു കലാ പ്രവര്‍ത്തനങ്ങളാവട്ടെ, നിങ്ങള്‍ അവ ‘വൈറല്‍’ ആക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം ഗുണത്തോടൊപ്പം ആര്‍ട്ട് അവതരിപ്പിക്കുന്ന കലാകാരിലേക്ക് അവരെ ആവശ്യമുള്ളവര്‍ക്ക് എത്താനുള്ള കൃത്യമായ ഒരു വഴിയും കൂടി ദയവായി കാണിച്ച് കൊടുക്കുക! അത് കൊണ്ട് എന്തുണ്ടാകുന്നു എന്നുള്ളത് പിന്നത്തെ കാര്യം!

    കുട്ടികളേ, കൂട്ടുകാരേ..എത്ര ചെറുതായിക്കോട്ടെ നിങ്ങള്‍ സ്വന്തം പേരില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കി, അതിലൂടെ കഴിവുകള്‍ പങ്ക് വെക്കാന്‍ ശ്രമിക്കുക! ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവര്‍ അതില്ലാത്ത (കൂടാതെ അപകര്‍ഷതാ ബോധം കൂടി ഉള്ള ) കലാകാരെ അതിനു സഹായിക്കുക! അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉത്തരവാദിത്ത ബോധം തീരെ ഇല്ലാത്ത ഇടനിലക്കാര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ കൈമാറാതിരിക്കുക.(അനുവാദമില്ലാതെ എടുക്കുന്നതാണു അവയില്‍ അധികവും എന്നറിയാം) എങ്കിലും സ്വന്തം ഇടം ഉണ്ടെങ്കില്‍ ലൈക്കുകള്‍ എത്ര കുറവായിക്കോട്ടെ അര്‍ഹതയയുടെ തോത് അനുസരിച്ച് എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്താന്‍ തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് കൂടുതല്‍ ഉപകാരമായേക്കാം ! നിങ്ങള്‍ അവസരത്തിലേക്ക് എന്ന പോലെ അവസരത്തിനു നിങ്ങളിലേക്ക് എത്താനും അത് പരസ്പര പൂരകവും സഹായകരവുമായിത്തീരാന്‍ സാധ്യതയുണ്ട് ! ഒപ്പം, എത്തേണ്ട സ്ഥലം ഏതെന്നതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെക്കൂടി ഒന്ന് പുന/പരിശോധിക്കുന്നതും നന്നായിരിക്കും! നല്ല കഴിവുള്ള എത്രയെത്ര പേരാണു ചുറ്റിലും! ജെന്‍ഡര്‍ എന്തോ ആവട്ടെ ചിലര്‍ അത്യാവശ്യത്തിലധികം ഉഴപ്പരാണെന്നതും അനുഭവസത്യം! അവരുടെ കാര്യം എന്താവും എന്നറിയില്ല. മറ്റു ചിലരാകട്ടെ എല്ലാം ഉള്ളിലൊതുക്കി കഠിനപ്രയത്‌നം തുടരുന്നു! നല്ല നിയ്യത്തോടെ നന്നായി പണിയെടുത്തവര്‍ക്ക് നാളെയല്ലെങ്കില്‍ മറ്റന്നാള്‍ നല്ല ഫലം കിട്ടാതിരിക്കില്ല! ഉറപ്പ്! അതാരായാലും ശരി! Better late than never എന്നത് പ്രത്യാശയോടൊപ്പം ആശ്വാസം കൂടി നല്‍കുന്ന ഒരു വചനം തന്നെയാകുന്നു.

    NB: ചിത്രത്തിലുള്ള കുട്ടിയെക്കുറിച്ച് ശരിയായ അറിവുള്ളവര്‍ ഉപകാരപ്രദമായ വിവരം താഴെ പങ്കു വെക്കുമല്ലൊ. അവരിലേക്ക് നേരിട്ടെത്താത്ത ഒരു വീഡിയോയും ദയവായി കമന്റ് ബോക്‌സില്‍ ഷെയര്‍ ചെയ്യാതിരിക്കുക.അങ്ങനെയുള്ള പലതും ആള്‍റെഡി ശ്രദ്ധയില്‍പ്പെട്ട് കഴിഞ്ഞത് കൊണ്ടാണു.ഉള്‍ക്കൊള്ളുമല്ലൊ.നന്ദി.
    എല്ലാവരോടും സ്‌നേഹം….

    https://www.facebook.com/100019500703120/videos/729423797717637/

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....