MORE

    ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനാല്‍; പു.ക.സ

    Date:

    കോഴിക്കോട്: എ. ശാന്തന്‍ അനുസ്മണ ചടങ്ങിലേക്ക് ഹരീഷ് പേരടിയെ ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം.

    മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അധിക്ഷേപിച്ചതിനാലാണ് ഹരീഷ് പേരടിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാര്‍ പറഞ്ഞു. പങ്കെടുക്കേണ്ട എന്ന കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ വൈകിപ്പോയതില്‍ ഖേദമുണ്ടെന്നും ഹേമന്ദ് കുമാര്‍ പറഞ്ഞു.

    പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന എ. ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്ന് ഹരീഷ പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഉദ്ഘാടകനായിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം മാറ്റി മുഖ്യാതിഥിയായിരുന്ന നടന്‍ സുധീഷിനെ ഉദ്ഘാടകനാക്കുകയായിരുന്നു.

    പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്‌ക് നിരോധിക്കലും കൊടുമ്ബിരികൊണ്ട കഴിഞ്ഞ ദിവസം ഹരീഷ് പേരടി ഫേസ്ബുക്കില്‍ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ് ഇട്ടിരുന്നു. അതേസമയം, കലാകാരന്റെ ജീവിതം അഭിപ്രായ വ്യത്യാസങ്ങളുടെ യാത്രതന്നെയാണെന്ന് ഹരീഷ് പേരടി പറഞ്ഞു. കലാകാരന്റെ രാഷ്ട്രീയവും അതാണ്. എല്ലാവരും ഒറ്റ നിറമായി മാറണം എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യ രാഷ്ട്രത്തില്‍ ഒട്ടും ചേരാത്തതാണ് അതെന്നും ഹരീഷ് പേരടി പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...