MORE

    സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്ക്

    Date:

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്ക്.

    ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്ബൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ല എന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

    സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്കായി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിക്കാറുണ്ട്. നേരത്തെ സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത് സെക്രട്ടേറിയേറ്റിനും സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കും സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സൃഷ്ടിക്കുന്നുണ്ടെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

    സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച്‌ കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ പറയുന്നു.

    ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ ചിലപ്പോള്‍ മോടിപിടിപ്പിക്കലുകള്‍ നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റ് പൈതൃക കെട്ടിടമാണ്. ഇതിന് കേടുപാടുണ്ടാക്കുന്ന വിധത്തിലുള്ള മോടിപിടിപ്പിക്കലുകളും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇനി ചിത്രീകരണം അനുവദിക്കുകയുള്ളൂ.

    കഴിഞ്ഞ കുറച്ചുകാലമായി സെക്രട്ടേറിയേറ്റും പരിസര പ്രദേശവും വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് നിരവധി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയേറ്റ് സംരക്ഷണച്ചുമതലയുള്ള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....