MORE

    പ്രശസ്ത പാചക വിദഗ്ദനായ സുരേഷ് പിള്ള സിനിമയിലേക്ക്

    Date:

    പ്രശസ്ത പാചക വിദഗ്ദനായ സുരേഷ് പിള്ള സിനിമയിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘ചീന ട്രോഫി’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് പിള്ള സിനിമയിലേക്ക് ചുവടുവെക്കുന്നത്.

    നവാഗതനായ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം സുരേഷ് പിള്ള തന്നെയാണ് അറിയിച്ചത്. തന്റെ മറ്റൊരാഗ്രഹം കൂടി സഫലമാകുകയാണെന്നും ധ്യാന്‍ ശ്രീനിവാസനൊപ്പമാണ് അഭിനയിക്കുന്നതെന്നും സുരേഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

    ‘അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിയ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന അനുപ് മോഹന്‍ നിര്‍മ്മിക്കുന്ന ചീന ട്രോഫി എന്ന സിനിമയില്‍ ഒരു വേഷം ചെയ്യുന്നു. പ്രിയ സ്നേഹിതരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും പ്രതീക്ഷിച്ചുകൊണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രം എന്തായിരിക്കും..?’ സുരേഷ് പിള്ള കുറിച്ചു.

    ചിത്രത്തില്‍ പുതുമുഖം ദേവിക രമേശാണ് നായികയായെത്തുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവി ഇന്റര്‍നാഷണല്‍ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വര്‍ക്കേഴ്‌സ് ടാക്കീസിന്റെ ബാനറില്‍ അനൂപ് മോഹനും ആഷ്‌ലി അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലായ് രണ്ട് മുതല്‍ എഴുപുന്നയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

    ഒരു ഗ്രാമത്തില്‍ ബോര്‍മ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ജാഫര്‍ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കെന്‍ ഡിസിര്‍ദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് വേണ്ടി വര്‍ക്കി സന്തോഷ് അനിമ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...