MORE

    പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതി; താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുക; പ്രിഥ്വിരാജ്

    Date:

    കടുവ എന്ന ചിത്രത്തിന്റെ വിജയവും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയാവുന്നതിനിടെ തിരുവനന്തപുരത്തെത്തിയ പൃഥിരാജ് മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

    ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരങ്ങളും നിലപാടുകളും ചര്‍ച്ചയാവുകയാണ്.താരങ്ങളുടെ ശമ്പളവിവാദത്തിലും വിജയ് ബാബു വിഷയത്തിലും അടക്കം നടന്‍ പ്രതികരിച്ചു,

    നടന്മാരുടെ പ്രതിഫല വിഷയത്തില്‍ ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് നടന്‍ പറഞ്ഞു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിലാണ് താരത്തിന്റെ പ്രതികരണം.

    താരങ്ങള്‍ അഭിനയിക്കുന്ന സിനിയില്‍ അവരെയും കൂടി നിര്‍മ്മാണത്തില്‍ പങ്കാളികളാക്കിയാല്‍ കുറച്ച് കൂടി നല്ലതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത താരം പ്രതിഫലം കൂടുതല്‍ ചോദിച്ചാല്‍ ആ താരത്തിനെ ചിത്രത്തിന്റെ പങ്കാളിയാക്കിയാല്‍ നല്ല കാര്യമാണ്. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും അതിനനുസരിച്ച് പ്രതിഫലം നല്‍കാന്‍ കഴിയുമെന്നാണ് താരം പറയുന്നത്. പൃഥ്വി അങ്ങനെയാണ് പരമാവധി സിനിമകളിലും ചെയ്യുന്നതെന്നും വെളിപ്പെടുത്തി.

    സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ‘രാവണ്‍’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് ലഭിച്ചത് കുറവായിരുന്നു. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു താരത്തിന്റെ സാന്നിദ്ധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് പരിഗണിക്കുന്നത്.

    എന്റെ അറിവില്‍ മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിക്കുകയാണെങ്കില്‍ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുക’ – പൃഥ്വിരാജ് പറഞ്ഞു.

    അതേസമയം, വിജയ് ബാബു ‘അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു. താനും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല. അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്‌ട്രേഷന്‍ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....