MORE

    ഡി.ജി.പി ഓഫീസ് മാര്‍ച്ച്‌; കെ. സുധാകരൻ ഒന്നാംപ്രതി, വി.ഡി സതീശൻ, കെ. മുരളീധരൻ, ശശി തരൂര്‍ എന്നിവരും പ്രതികള്‍

    Date:

    കെ.പി.സി.സി സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കെ പി സി സി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു.

    വി.ഡി സതീശൻ, കെ മുരളീധരൻ, ശശി തരൂര്‍ എന്നിവരും പ്രതികളാണ്. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    അതേസമയം, ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിന്‍റെ പേരില്‍ കേരള പൊലീസിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ലോക്‌സഭ സ്‌പീക്കറോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കെ സുധാകരന്‍ എം.പി കെ പി സി സി സംഘടിപ്പിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെ തന്‍റെയും സഹ എം.പിമാരുടെയും ജീവന്‍ അപായപ്പെടുത്തുന്ന തരത്തില്‍ പൊലീസ് അതിക്രമം കാട്ടിയെന്നാണ് ലോക്‌സഭ സ്‌പീക്കര്‍ക്ക് അയച്ച കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയതെന്നും സുധാകരൻ കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫിസ് മാര്‍ച്ച്‌ ഉദ്ഘാടനം കെ സുധാകരന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നായിരുന്നു സുധാകരന്റെ ആക്ഷേപം.

    ശശി തരൂരും അവകാശ ലംഘനം ചൂണ്ടിക്കാട്ടി ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ്. നേതാക്കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് കേട്ടു കേള്‍വിയില്ലാത്ത നടപടിയാണ്. ശക്തമായ പ്രതിഷേധം ഡി ജി പിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താമെന്ന് ഡി ജി പി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....