മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ നഗരം വെള്ളത്തില്‍.
നഗരപാതകളിലെല്ലാം വെള്ളമുയര്‍ന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ്- റെയില്‍ ഗതാഗതം സ്തംഭിച്ചു.
അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ അതിശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ ആവശ്യമെങ്കില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.
മുംബൈയിലെയും സമീപ ജില്ലകളിലെയും അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു.