പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിലാണ് ഡാം തുറക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തിയത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കില്ല
Date: